ഗൗരി ലങ്കേഷ് വധക്കേസ്: അന്വേഷണം സനാതൻ സൻസ്ഥയിലെ മൂന്നു പേരിലേക്ക്
Saturday, October 7, 2017 2:24 PM IST
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം ഹിന്ദു സംഘടനയായ സനാതൻ സൻസ്ഥയിലേക്ക്. അഞ്ചു പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്. ഇവരിൽ നാലു പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ഇന്‍റർപോളും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

സാരംഗ് അകോൽകർ, ജയ് പ്രകാശ്, പ്രവീൺ ലിങ്കാർ, രുദ്ര പാട്ടീൽ, വിനയ് പവാർ എന്നിവരെയാണ് അന്വേഷണ സംഘം തിരയുന്നത്. ഇവരിൽ സാരംഗ് അകോൽക്കർ, വിനയ് പവാർ, രുദ്ര പാട്ടീൽ എന്നിവർക്ക് സനാതൻ സൻസ്ഥയുമായി അടുത്ത ബന്ധമാണുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സെപ്റ്റംബർ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിൽ വച്ചാണ് ഗൗരിക്കു വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാർ പോർച്ചിലുമായി സ്ഥാപിച്ച രണ്ടു സിസിടിവി ക്യാമറകളിൽനിന്ന് ഒട്ടേറെ ചിത്രങ്ങൾ ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ച കൊലയാളിയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഇതിലുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.