കൊട്ടക്കന്പൂർ ഭൂമി കൈയേറ്റം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മാറ്റി
Thursday, December 7, 2017 12:16 PM IST
കൊച്ചി: ജോയ്സ് ജോർജ് എംപിയുടെ കൊട്ടക്കാന്പൂരിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി മാറ്റിവച്ചു. ബുധനാഴ്ചത്തേക്കാണ് ഹർജി മാറ്റിയത്. ഹർജിയിൽ വിശദീകരണം നൽകാൻ ജോയ്സ് ജോർജിന്‍റെ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് ഹർജി കോടതി മാറ്റാൻ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.