ബി​ജെ​പി​യെ വീ​ഴ്ത്താ​ൻ പ​ട്ടേ​ലി​നു സീ​റ്റ്; ഗു​ജ​റാ​ത്തി​ല്‍ വി​ശാ​ല സ​ഖ്യം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ്
Saturday, October 21, 2017 5:21 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ശാ​ല സ​ഖ്യം ല​ക്ഷ്യ​മി​ട്ട് കോ​ണ്‍​ഗ്ര​സ്. പ​ട്ടേ​ല്‍ സ​മു​ദാ​യ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തു. ഹാ​ർ​ദി​ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് ക്ഷ​ണി​ക്കു​ക​യാ​ണെ​ന്ന് ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ര​ത് സോ​ള​ങ്കി പ​റ​ഞ്ഞു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ​ല്ലാം ബി​ജെ​പി​ക്കെ​തി​രാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ഹാ​ർ​ദി​ക് ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ട്ടേ​ല്‍ സ​മു​ദാ​യ നേ​താ​വി​നെ ഭ​ര​ത് സോ​ള​ങ്കി കോ​ൺ​ഗ്ര​സ് പാ​ള​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്.
എ​ന്നാ​ൽ ത​നി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹാ​ർ​ദി​ക് അ​റി​യി​ച്ചു. താ​ൻ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രു​ന്ന​ത് ബി​ജെ​പി- കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കി​ല്ല. ഗു​ജ​റാ​ത്തി​ലെ ആ​റു കോ​ടി ജ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കു​മെ​ന്നും ഹാ​ർ​ദി​ക് പ​റ​ഞ്ഞു. ബി​ജെ​പി​യെ ഏ​തു വി​ധ​ത്തി​ലും ത​റ​പ​റ്റി​ക്കു​മെ​ന്ന് ഹാ​ര്‍​ദി​ക് പ​ട്ടേ​ല്‍ അ​ടു​ത്തി​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ​ട്ടേ​ല്‍ സ​മു​ദാ​യ​ത്തി​ന് സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന​തു വ​രെ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കി​ല്ലെ​ന്നാ​ണ് ഹാ​ര്‍​ദി​ക്കി​ന്‍റെ നി​ല​പാ​ട്.

ഇ​തി​നി​ടെ ജെ​ഡി​യു വി​മ​ത​നേ​താ​വും എം​എ​ൽ​എ​യു​മാ​യ ചോ​ട്ടു​ഭാ​യി വാ​സ​വ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ ച​ര്‍​ച്ച​ക​ള്‍ തു​ട​ങ്ങി വ​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വാ​സ​വ​യു​ടെ നി​ര്‍​ണാ​യ​ക വോ​ട്ടി​ലാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ല്‍ ഇ​ത്ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് വി​ജ​യി​ച്ച​ത്. അ​ഞ്ചു​ത​വ​ണ എം​എ​ൽ​എ ആ​യി​ട്ടു​ള്ള വാ​സ​വ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​പ്പെ​ട്ട ഗോ​ത്ര​വ​ര്‍​ഗ നേ​താ​വു കൂ​ടി​യാ​ണ്. തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ലെ​ത്തി​യ വാ​സ​വ അ​ഹ​മ്മ​ദ് പ​ട്ടേ​ലു​മാ​യി പ്രാ​ഥ​മി​ക ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. വാ​സ​വ​യു​മാ​യു​ള്ള സ​ഖ്യം ഉ​റ​പ്പാ​ണെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ദ​ളി​ത് നേ​താ​വ് ജി​ഗ്‌​നേ​ഷ് മേ​വാ​നി, അ​ല്‍​പേ​ഷ് താ​ക്കൂ​ര്‍ എ​ന്നി​വ​രെ​യും ത​ങ്ങ​ളു​ടെ ക്യാ​മ്പി​ല്‍ എ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.