ഹ​ണി​പ്രീ​ത് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പോ​ലീ​സ്
Thursday, October 5, 2017 9:50 AM IST
ച​ണ്ഡി​ഗ​ഡ്: മാ​ന​ഭം​ഗ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ദേ​ര സ​ച്ച സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹീ​മി​ന്‍റെ ദ​ത്തു​പു​ത്രി ഹ​ണി​പ്രീ​ത് ഇ​ൻ​സാ​ൻ ചോ​ദ്യം ചെ​യ്യ​ലു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നു പോ​ലീ​സ്. പ​ഞ്ച്കു​ല പോ​ലീ​സ് ക​മ്മി​ഷ​ണ​ർ എ.​എ​സ്.​ചൗ​ള​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പോ​ലീ​സു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഹ​ണി​പ്രീ​തി​നെ കൂ​ടു​ത​ൽ ദി​വ​സ​ത്തേ​ക്കു ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ചൗ​ള പ​റ​ഞ്ഞു. ഹ​ണി​പ്രീ​തി​നെ കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ന​ൽ​കി​യ ആ​ളെ​യും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യി എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ​ഞ്ചാ​ബി​ലെ സി​രാ​ക്പു​ർ-​പ​ട്യാ​ല റോ​ഡി​ൽ​നി​ന്നാ​ണ് പ്രി​യ​ങ്ക ത​നേ​ജ എ​ന്ന ഹ​ണി​പ്രീ​ത് ചൊ​വ്വാ​ഴ്ച പി​ടി​യി​ലാ​യ​ത്. ഗു​ർ​മീ​തി​നെ​തി​രാ​യ കോ​ട​തി​വി​ധി​ക്കു മു​ന്പ് ഉ​ണ്ടാ​യ ല​ഹ​ള​യെ തു​ട​ർ​ന്ന് ഒ​രു മാ​സ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. 41 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ല​ഹ​ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പു​റ​ത്തു​വി​ട്ട കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഹ​ണി​പ്രീ​താ​ണു മു​ന്നി​ൽ. രാ​ജ്യ​ദ്രോ​ഹ​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളാ​ണു ഹ​ണി​പ്രീ​തി​നെ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ര​ണ്ട് സ്വ​കാ​ര്യ ചാ​ന​ലു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​ണി​പ്രീ​തി​ന്‍റെ അ​റ​സ്റ്റ് ന​ട​ന്ന​ത്. പ​ഞ്ച്കു​ല ല​ഹ​ള​യി​ൽ ത​നി​ക്കു പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണം മാ​ന​സി​ക​മാ​യി ത​ക​ർ​ത്തെ​ന്നും ആ​രോ​പ​ണ​ത്തി​ൽ ക​ഴ​ന്പി​ല്ലെ​ന്നും ഹ​ണി​പ്രീ​ത് വാ​ർ​ത്താ ച​ന​ലി​ൽ ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ​പ്പ (ഗു​ർ​മീ​ത്) നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യ മാ​ന​ഭം​ഗ കു​റ്റാ​രോ​പ​ണം ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 25ന് ​ഗു​ർ​മീ​ത് റാം ​റ​ഹിം പ​ഞ്ച്കു​ല​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്പോ​ൾ ഹ​ണി​പ്രീ​തും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഗു​ർ​മീ​തി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​നു​ശേ​ഷം ഹ​ണി​പ്രീ​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മു​ണ്ടാ​യി​ല്ല. ഹ​ണി​ക്കാ​യി ലു​ക്ക്ഒൗ​ട്ട് നോ​ട്ടീ​സും അ​റ​സ്റ്റ് വാ​റ​ണ്ടും ഹ​രി​യാ​ന പോ​ലീ​സ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.