ഹ​ണി​പ്രീ​തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
Tuesday, September 26, 2017 8:54 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. അ​റ​സ്റ്റി​ലാ​കാ​തെ ഹ​ണി​പ്രീ​തി​ന് ജാ​മ്യ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. എ​ത്ര​യും വേ​ഗം പോ​ലീ​സി​നു​മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ​നി​ന്ന് എ​ത്ര​യും വേ​ഗം പു​റ​ത്തു​ക​ട​ക്കാ​നു​ള്ള മാ​ർ​ഗം കീ​ഴ​ട​ങ്ങു​ക​യെ​ന്ന​താ​ണെ​ന്ന് ജ​സ്റ്റീ​സ് സം​ഗീ​ത ദിം​ഗ്ര സൈ​ഗാ​ൽ‌ പ​റ​ഞ്ഞു.

അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക​നെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന ഹ​ണീ​പ്രീ​തി​ന്‍റെ ദൃ​ശ്യം ഇ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ക​റു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച സ്ത്രീ ​ഹാ​ൻ​ഡ് ബാ​ഗും തോ​ളി​ലി​ട്ട് ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഹ​ണി​പ്രീ​ത് ആ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ന്‍റെ താ​മ​സ​സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി​യി​ൽ​നി​ന്നാ​ണ് ദൃ​ശ്യം ല​ഭി​ച്ച​ത്. ഈ ​വീ​ട്ടു​ട​മ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി.

ഹ​ണി​പ്രീ​ത് ഡ​ൽ​ഹി​യി​ലു​ണ്ടെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ഭ്യൂ​ഹം ബ​ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ലാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ സൗ​ത്ത് ഡ​ൽ​ഹി ഗ്രെ​യ്റ്റ​ർ കൈ​ലാ​ഷ് 2 ലെ ​ഗു​ർ​മീ​തി​ന്‍റെ ആ​ഡം​ബ​ര ബം​ഗ്ലാ​വി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. എ​ന്നാ​ൽ ഹ​ണി​പ്രീ​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഒ​ക്ടോ​ബ​ർ 30 ന് ​മു​മ്പ് ഹ​ണി​പ്രീ​ത് കീ​ഴ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​വ​രെ പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഗു​ർ​മീ​തി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ഹ​ണി​പ്രീ​തി​നെ​തി​രെ​യു​ള്ള കേ​സ്. 151, 152, 153, 120ബി, 121​എ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വ​ർ​ക്കാ​യി ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ബി​ഹാ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും നേ​പ്പാ​ൾ അ​തി​ർ​ത്തി​യി​ലും പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.