മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യി​ൽ​നി​ന്നു വധഭീ​ഷ​ണി​യു​ണ്ടെ​ന്ന് ഹ​ണി​പ്രീ​ത് കോ​ട​തിയി​ൽ
Tuesday, September 26, 2017 5:47 PM IST
ന്യൂ​ഡ​ൽ​ഹി: മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യി​ൽ​നി​ന്നു വധഭീ​ഷ​ണി​യു​ണ്ടെ​ന്ന് ജ​യി​ലി​ൽ ക​ഴി​യു​ന്ന ദേ​രാ സ​ച്ചാ സൗ​ദ ത​ല​വ​ൻ ഗു​ർ​മീ​ത് റാം ​റ​ഹി​മി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​ത്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഹ​ണി​പ്രീ​ത് ഈ ​വാ​ദം ഉ​ന്ന​യി​ച്ച​ത്. അ​തേ​സ​മ​യം, ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് ഹ​ണി​പ്രീ​തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​ങ്ങ​നെ​യാ​ണ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​തെ​ന്ന ചോ​ദ്യ​മു​ന്ന​യി​ച്ചു. ഹ​ർ​ജി​യി​ൽ വി​ധി പി​ന്നീ​ട് പ​റ​യു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഹ​ണി​പ്രീ​ത് ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സൗ​ത്ത് ഡ​ൽ​ഹി ഗ്രേ​റ്റ​ർ കൈ​ലാ​ഷ് 2 ലെ ​ഗു​ർ​മീ​തി​ന്‍റെ ആ​ഡം​ബ​ര ബം​ഗ്ലാ​വി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി. അ​ഭി​ഭാ​ഷ​ക​നെ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​ന്ന ഹ​ണീ​പ്രീ​തി​ന്‍റെ ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു തെ​ര​ച്ചി​ൽ. ക​റു​ത്ത ശി​രോ​വ​സ്ത്രം ധ​രി​ച്ച സ്ത്രീ ​ഹാ​ൻ​ഡ് ബാ​ഗും തോ​ളി​ലി​ട്ട് ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ഹ​ണി​പ്രീ​താ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

അ​നു​യാ​യി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ കോ​ട​തി ഗു​ർ​മീ​ത് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച 43 പേ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് പ്രി​യ​ങ്ക ത​നേ​ജ എ​ന്ന ഹ​ണി​പ്രീ​തി​നെ ഹ​രി​യാ​ന പോ​ലീ​സ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഹ​ണി​പ്രീ​തി​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ ഹ​രി​യാ​ന പോ​ലീ​സ് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ലു​ക്ക് ഒൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഒ​ക്ടോ​ബ​ർ 30 ന് ​മു​ന്പ് ഹ​ണി​പ്രീ​ത് കീ​ഴ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​വ​രെ പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ മാ​സം 25നാ​ണ് ഗു​ർ​മീ​തി​നു കോ​ട​തി 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ഗു​ർ​മീ​ത് കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ൽ 38 പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.