ശ്രീജീവിന്‍റെ മരണം: ഡിജിപിയെ വിളിച്ചുവരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Wednesday, January 17, 2018 11:26 AM IST
കോഴിക്കോട്: ശ്രീജീവിന്‍റെ മരണത്തിൽ ആവശ്യമെങ്കിൽ ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻദാസ്. കേസിൽ സിബിഐ അന്വേഷണമാണ് നല്ലതെന്നും അതിന് കമ്മീഷൻ ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കസ്റ്റഡി മരണത്തെ അതീവഗുരുതരമായാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കാണക്കാക്കുന്നത്. ഇത്തരം കേസുകളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം അറിയിച്ചു.

കസ്റ്റഡി മരണത്തിന്‍റെ കാര്യത്തിൽ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചകളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ നേരത്തെ തന്നെ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണെന്നും മോഹൻദാസ് പറഞ്ഞു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.