എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി
Tuesday, September 19, 2017 11:31 AM IST
ഹൈ​ദ​രാ​ബാ​ദ്: എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കൊ​ല​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദ് റോ​ക്ക് ടൗ​ണ്‍ കോ​ള​നി​യി​ലെ എ​ൽ​ബി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. കേ​സി​ൽ യു​വ​തി​യു​ടെ ഭാ​ർ​ത്താ​വും എ​ൻ​ജി​നീ​യ​റു​മാ​യ ഋ​ഷി കു​മാ​റി​നെ​യും മാ​താ​പി​താ​ക്ക​ളെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ഹ​രി​ക കു​മാ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഇ​ത്ത​വ​ണ​യും ഹ​രി​ക പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ്വ​കാ​ര്യ കോ​ള​ജി​ൽ ഹ​രി​ക​യ​ക്ക് ബി​ഡി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത​തി​ൽ നി​രാ​ശ​നാ​യി​രു​ന്ന ഋ​ഷി ക​ല​ഹം ആ​രം​ഭി​ച്ചു. ഇ​യാ​ൾ ഹ​രി​ക​യെ പീ​ഡി​പ്പി​ക്കു​ക​യും വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഹ​രി​ക ജീ​വ​നൊ​ടു​ക്കി​യ​താ​യി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ബ​ന്ധു​ക്ക​ളെ ഫോ​ണി​ൽ ഋ​ഷി അ​റി​യി​ച്ചു. ഹ​രി​ക​യു​ടെ അ​മ്മ​യോ​ടാ​ണ് ഋ​ഷി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഹ​രി​ക​യെ ഋഷി ​തീ​കൊ​ളി​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.