തുർക്കിയിലേക്കെത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാർ പിടിയിൽ
Sunday, October 15, 2017 3:36 PM IST
അങ്കാറ: തുർക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തിന്‍റെ വടക്ക്-കിഴക്ക് മേഖലകളിൽ നിന്നാണ് കുടിയേറ്റക്കാരെ പിടികൂടിയത്. അമസായ പ്രവിശ്യയിൽ നിന്ന് മാത്രം 206 പേരെ പോലീസ് പിടികൂടിയപ്പോൾ മറ്റ് വിവിധയിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവർ പിടിയിലായത്.

അതേസമയം, പിടിയിലായവരേക്കുറിച്ചുള്ള പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളേത്തുടർന്നാണ് ഇതെന്നാണ് വിവരം. അഫ്ഗാൻ, പാക്കിസ്ഥാൻ, സിറിയ, ഇറാൻ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരിൽ 25 സ്ത്രീകളും 18 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.