ശശികലയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു
Saturday, November 11, 2017 11:42 AM IST
ചെന്നൈ: അണ്ണാഡിഎംകെയിലെ ശശികല പക്ഷത്തിന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിവരുന്ന പരിശോധനകൾ മൂന്നാം ദിവസവും തുടരുന്നു. വി.കെ. ശശികലയുടെയും ടി.ടി.വി. ദിനകരന്‍റെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പിന്‍റെ പരിശോധനകൾ. തമിഴ് പത്രമായ നമതു എംജിആർ, ജയ ടിവി എന്നീവിടങ്ങളിലാണ് പരിശോധന തുടരുന്നത്.

കർണാടകയിൽ അണ്ണാഡിഎംകെയുടെ ചുമതലയുള്ള വി. പുകസെന്തിയുടെ വസതികളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. അനധികൃത നിക്ഷേപം, ഭൂമാഫിയയുമായി ബന്ധപ്പെട്ട രേഖകള്‍, നികുതിവെട്ടിപ്പ്, ബാങ്ക് നിക്ഷേപം തുടങ്ങിയവയുടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന.

തമിഴ്നാട്, പുതുച്ചേരി, കർണാടക, ഡൽഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
RELATED NEWS