അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് ഇറാന്‍റെ മിസൈൽ പരീക്ഷണം
Saturday, September 23, 2017 1:34 PM IST
ടെഹ്റാൻ: അമേരിക്കൻ മുന്നറിയിപ്പുകളെ അവഗണിച്ച് ഇറാൻ മധ്യദൂര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 2,000 കിലോമീറ്റർ ദൂരപരിധിയുള്ള ഖൊറംഷർ മിസൈലാണ് ഇറാൻ പരീക്ഷിച്ചത്. ഇറാന്‍റെ ഒൗദ്യോഗിക ടെലിവിഷൻ ചാനലാണ് പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഉന്നത ഉദ്യോഗസ്ഥർ അണിനിരന്ന പരേഡിനു ശേഷമായിരുന്നു പരീക്ഷണം.

ഇതോടെ അമേരിക്ക-ഇറാൻ ബന്ധം വഷളാകാനാണ് സാധ്യത. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരേ ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനി രംഗത്തെത്തിയിരുന്നു. ഇറാൻ ആരുടെയും ഭീഷണിക്ക് വഴങ്ങില്ല. ആണവ ഉടന്പടി റദ്ദാക്കുമെന്ന ട്രംപിന്‍റെ ഭീഷണി വിലപ്പോകില്ലെന്നും യുഎൻ പൊതുസഭയിൽ പ്രസംഗിക്കവെ റുഹാനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.