കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കി
Friday, November 10, 2017 11:03 PM IST
ദേവികുളം: ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. 20 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയത്. സര്‍ക്കാരിന്‍റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പട്ടികജാതിക്കാർക്ക് വിതരണം ചെയ്ത ഭൂമിയാണ് അനധികൃതമായി കൈവശം വച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. നടപടിക്കെതിരേ അപ്പീൽ പോകാമെന്നും നിർദേശിച്ചിട്ടുണ്ട്. ജോയ്സ് ജോർജിന്‍റെയും ഭാര്യയുടെയും പേരിൽ എട്ടേക്കറും ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലുമാണ് ഉള്ളത്.

2015ലാണ് ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.