കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; യു​വ​തി പി​ടി​യി​ൽ
Tuesday, September 19, 2017 9:57 AM IST
കണ്ണൂർ: ലക്ഷങ്ങൾ വി​ല​മ​തി​ക്കു​ന്ന 14 കി​ലോ ക​ഞ്ചാ​വു​മാ​യി തെ​ലങ്കാ​ന സ്വ​ദേ​ശിനി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പി​ടി​യി​ലാ​യി. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ശൈ​ല​ജ (32) യെ​ന്ന സ്ത്രീയെ ക​ണ്ണ​പു​രം എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സും സം​ഘ​വും ചേ​ർ​ന്നും പി​ടി​കൂ​ടി​യ​ത്. 25 കിലോ കഞ്ചാവ് പിടിച്ചുവെന്നായിരുന്നു പോലീസിന്‍റെ ആദ്യ റിപ്പോർട്ട്.

ട്രെയിനിൽ സാ​ധ​ന​ങ്ങ​ളു​മാ​യി ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലി​റങ്ങിയ ഉടനായിരുന്നു അറസ്റ്റ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യി ക​ണ്ട യു​വ​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മൊ​ത്ത ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച​താ​ണെ​ന്നു യു​വ​തി പ​റ​യു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. തെ​ലു​ങ്ക് മാ​ത്ര​മാ​ണു യു​വ​തി സം​സാ​രി​ക്കു​ന്ന​തിനാൽ പോലീസിന് ചോദ്യം ചെയ്യലിന് ബുദ്ധിമുട്ട് നേരിടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.