കൊ​ച്ചി നേ​വ​ൽ ബേ​സി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
Saturday, September 30, 2017 10:15 PM IST
കൊ​ച്ചി: കൊ​ച്ചി നാ​വി​ക​സേ​നാ കേ​ന്ദ്ര​ത്തി​ൽ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഐഎൻഎസ് ജമുനയിലെ ജീവനക്കാരനായ രക്ഷ കുമാർ പർമർ (23) ആണ് വെടിയേറ്റ് മരിച്ചത്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശിയാണ് ഇയാൾ. ക​പ്പ​ലി​ലെ ജോ​ലി​ക്കി​ടെ​യാ​ണ് സം​ഭ​വം. അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെ 7.30ന് കപ്പലിൽ വെടി ശബ്ദം കേട്ടെന്നും തുടർന്നു മുറിവേറ്റ നിലയിൽ രക്ഷ കുമാറിനെ കണ്ടെത്തുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പിന്നീട് രക്ഷ കുമാറിനെ നാവികസേനയുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 9.40തോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസും നാവികസേനയും അന്വേഷണം ആരംഭിച്ചു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.