200-ാം ഏ​ക​ദി​ന​ത്തി​ൽ 31-ാം സെ​ഞ്ചു​റി; കോ​ഹ്ലി​ക്കു മു​ന്നി​ൽ സ​ച്ചി​ൻ മാ​ത്രം
Sunday, October 22, 2017 3:38 AM IST
മും​ബൈ: 200-ാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ സെ​ഞ്ചു​റി കു​റി​ച്ച നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​യു​ടെ മി​ക​വി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലേ​ക്ക്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ 47 ഓ​വ​റി​ൽ 250/6 എ​ന്ന നി​ലയിലാ​ണ് ഇ​ന്ത്യ. 111 റ​ണ്‍​സു​മാ​യി കോ​ഹ്ലി​യും ഏ​ഴു റ​ണ്‍​സു​മാ​യി ഭു​വ​നേ​ശ്വ​ർ കു​മാ​റു​മാ​ണ് ക്രീ​സി​ൽ.

ഏ​ക​ദി​ന ക​രി​യ​റി​ലെ 31-ാം സെ​ഞ്ചു​റി​ലാ​ണ് കി​വീ​സി​നെ​തി​രേ കോ​ഹ്ലി കു​റി​ച്ച​ത്. 49 ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ൾ കു​റി​ച്ച സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ മാ​ത്ര​മാ​ണ് ഇ​നി കോ​ഹ്ലി​ക്കു മു​ന്നി​ലു​ള്ള​ത്. 111 പ​ന്തു​ക​ൾ നേ​രി​ട്ട കോ​ഹ്ലി ഇ​തേ​വ​രെ 8 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും നേ​ടി​ക്ക​ഴി​ഞ്ഞു. കോ​ഹ്ലി​ക്കു പു​റ​മേ ദി​നേ​ശ് കാ​ർ​ത്തി​ക്(37), എം.​എ​സ്.​ധോ​ണി(24) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണു പി​ടി​ച്ചു​നി​ൽ​ക്കാ​നെ​ങ്കി​ലും ക​ഴി​ഞ്ഞ​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ 71/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​യെ നാ​യ​ക​ൻ കോ​ഹ്ലി മ​ധ്യ​നി​ര​യ്ക്കൊ​പ്പം കൈ​കോ​ർ​ത്തു പി​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

ശി​ഖ​ർ ധ​വാ​ൻ(9), രോ​ഹി​ത് ശ​ർ​മ(20), കേ​ദാ​ർ യാ​ദ​വ്(12), ഹാ​ർ​ദി​ക് പാ​ണ്ഡ്യ(16) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ സം​ഭാ​വ​ന. നാ​ലു വി​ക്ക​റ്റ് നേ​ടി​യ ട്ര​ന്‍റ് ബോ​ൾ​ട്ടാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്.

ശ്രീ​ല​ങ്ക​യി​ൽ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ സ​ന്പൂ​ർ​ണ ജ​യം നേ​ടി​യ ഇ​ന്ത്യ ലോ​ക ചാ​ന്പ്യ·ാ​രാ​യ ഓ​സ്ട്രേ​ലി​യ​യെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ 4-1ന് ​തോ​ൽ​പ്പി​ച്ച ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.