കോൽക്കത്തയിലെ അമേരിക്കൻ സെന്‍റർ പൂട്ടി
Tuesday, January 23, 2018 5:20 AM IST
കോൽക്കത്ത: യുഎസിലെ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പശ്ചിമബംഗാൾ തലസ്ഥാനമായ കോൽക്കത്തയിലെ അമേരിക്കൻ സെന്‍ററും ലൈബ്രറിയും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. എന്നാൽ അമേരിക്കൻ കോണ്‍സുലേറ്റ് പതിവുപോലെ പ്രവർത്തിക്കുമെന്നും അമേരിക്കൻ സെന്‍റർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

സെനറ്റിൽ ഇടക്കാലബജറ്റ് പാസാവാത്തതുമൂലമുള്ള സാന്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കോൽക്കത്തയിലെ സെന്‍റർ പൂട്ടാൻ തീരുമാനമായത്. അതേസമയം, ഇടക്കാലബജറ്റ് പാസാവാത്തതുമൂലം ഖജനാവു പൂട്ടിയതിനെത്തുടർന്നു വെള്ളിയാഴ്ച അർധരാത്രി ആരംഭിച്ച യുഎസിലെ ഭരണസ്തംഭനത്തിന് തിങ്കളാഴ്ച താത്കാലിക പരിഹാരമുണ്ടായി.

ഫെ​ബ്രു​വ​രി 16 വ​രെ സ​ർ​ക്കാ​ർ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​ന​ല്കാ​നു​ള്ള ബി​ൽ സെ​ന​റ്റി​ൽ പാ​സാ​യി. പ​തി​നെ​ട്ടി​നെ​തി​രേ 81 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സാ​യ​തെ​ന്ന് ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.