സ്കൂൾ കുട്ടികൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: ഏഴുപേർക്ക് പരിക്ക്
Tuesday, January 23, 2018 1:39 PM IST
കൊ​ല്ലം: മ​ഞ്ചേ​രി​യി​ൽ​ നി​ന്നും സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ വി​നോ​ദ​യാത്രാസം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് അപകടത്തിൽപെട്ടു. ആറ് കുട്ടികൾക്ക് ബസ് ഡ്രൈവർക്കും പരിക്കേറ്റു. കുട്ടികൾ സഞ്ചരിച്ചിരുന്ന ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പു​ല​ർ​ച്ചെ കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വെ​സ്റ്റ് പോ​ലീ​സെ​ത്തി പ​രി​ക്കേ​റ്റ​വ​രെ കൊ​ല്ലം ജി​ല്ലാ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ടി​യ​ന്തി​ര ചി​കി​ത്സ ന​ൽ​കി​യ ​ശേ​ഷം ഏ​ഴോ​ടെ കു​ട്ടി​ക​ളെ വി​ട്ട​യ​ച്ചു. അപകടത്തിൽ ബസിന്‍റെ മുൻവശം തകർന്നു.

ര​ണ്ട് ബ​സു​ക​ളി​ലാ​യാ​ണ് വി​നോ​ദ​ സം​ഘ​മെ​ത്തി​യ​ത്. ഇ​തി​ലൊ​രു​ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു​ ബ​സു​ക​ളി​ലും കൂ​ടി ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​യി നൂറോളം പേ​ർ ഉ​ണ്ടാ​യി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.