കൊല്ലത്തെ വിദ്യാർഥിനിയുടെ മരണം: ആശുപത്രിക്കെതിരെ ബന്ധുക്കൾ
Monday, October 23, 2017 10:07 AM IST
കൊല്ലം: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ ആശുപത്രിയ്ക്കെതിരെ ആരോപണവുമായി ബന്ധുക്കൾ. കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകാത്തതും മരണത്തിനു കാരണമായെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രി അധികൃതരും സ്കൂൾ ജീവനക്കാരും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് തങ്ങളിൽ നിന്ന് മറച്ചുവച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.

ശനിയാഴ്ചയാണ് കൊല്ലം ട്രനിറ്റി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയായിരുന്ന ഗൗരിമേഘ സ്കൂളിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്.
RELATED NEWS