മന്ത്രി സ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമോൻ
Tuesday, January 23, 2018 2:06 PM IST
തിരുവനന്തപുരം: ആർഎസ്പി ലെനിനിസ്റ്റിന് മന്ത്രിസ്ഥാനം വേണമെന്ന് കോവൂർ കുഞ്ഞുമൻ എംഎൽഎ. അതേസമയം, എൻസിപിയുമായി ലയിക്കാനില്ലെന്നും അങ്ങനെ ലയനത്തിലൂടെ ലഭിക്കുന്ന മന്ത്രിസ്ഥാനം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവൂരിനെയും കൂട്ടരെയും പാർട്ടിക്കൊപ്പമെത്തിച്ച് മന്ത്രിസ്ഥാനം നൽകാൻ എൻസിപി നീക്കം നടത്തുന്നുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് എൻസിപി നേതൃത്വവും കോവൂർ കുഞ്ഞുമോനും നേരത്തെ വ്യക്തമാക്കിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.