തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്കു ഭയം: കുമ്മനം
Saturday, September 23, 2017 12:09 PM IST
തിരുവനന്തപുരം: കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പിണറായി രാജി ആവശ്യപ്പെട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ രാജി വയ്ക്കാമെന്ന് തോമസ് ചാണ്ടി പറഞ്ഞത്. സ്വന്തം പാർട്ടിക്കാരനായ ഇ.പി. ജയരാജനുപോലും നൽകാത്ത ആനുകൂല്യമാണ് തോമസ് ചാണ്ടിക്കു നൽകുന്നതെന്നും കുമ്മനം പറഞ്ഞു.

തോമസ് ചാണ്ടി കായൽ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മന്ത്രിയുടെ രാജി മുഖ്യമന്ത്രി ചോദിച്ചു വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.