ലാസ് വേഗാസ് വെടിവയ്പ്പ്: ഭീകരവാദ ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് എഫ്ബിഐ
Thursday, October 5, 2017 7:51 AM IST
ലാസ് വേഗാസ്: ഞായറാഴ്ച ലാസ് വേഗാസിലുണ്ടായ വെടിവയ്പ്പുമായി ഭീകരർക്ക് ബന്ധമുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). വെടിവയ്പ്പ് നടത്തിയ സ്റ്റെഫാൻ പഡ്ഡോകിന്‍റെ സുഹൃത്ത് മാരിലൂ ഡാൻലിയെ ചോദ്യം ചെയ്തിരുന്നുവെന്നും അക്രമി വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ടിരുന്നതായി യാതൊരു സൂചനയും തനിക്ക് ലഭിച്ചിരുന്നില്ലെന്ന് മാരിലൂ മൊഴി നൽകിയതായും എഫ്ബിഐ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മാരിലൂവിനെ മാത്രമാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നും മറ്റാരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സം​​​​ഗീ​​​​തപ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ അ​​​​ക്ര​​​​മി ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 58 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടിരുന്നു. അഞ്ഞൂ​​റി​​ലേ​​റെ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ലാ​​​​സ് വേ​​​​ഗ​​​​സി​​​​ലെ പ്ര​​​​മു​​​​ഖ ചൂ​​​​താ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മാ​​​​ൻ​​​​ഡ​​​​ലെ ബേ ​​​​ഹോ​​​​ട്ട​​​​ലി​​​​ലെ 32-ാം നി​​​​ല​​​​യി​​ൽ​​നി​​ന്നു സ​​മീ​​പ​​ത്തെ സം​​ഗീ​​ത​​പ​​രി​​പാ​​ടി ന​​ട​​ക്കു​​ന്ന വേ​​ദി​​യി​​ലേ​​ക്ക് അ​​ക്ര​​മി വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.