ലത്തീൻ സഭാനേതൃത്വം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
Tuesday, December 12, 2017 1:58 AM IST
തിരുവനന്തപുരം: ല​ത്തീ​ൻ സ​ഭാ നേ​തൃ​ത്വം ഗ​വ​ർ​ണ​ർ പി.​സ​ദാ​ശി​വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തി. തിരുവനന്തപുരം ആർച് ബിഷപ് ഡോ.എം സൂസപാക്യത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്. ഓഖി ദുരന്തത്തിൽപെട്ട് കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ലത്തീൻ സഭാ നേതൃത്വം ഗവർണറെ കണ്ടത്.

വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽകൊണ്ടുവരാമെന്ന് ഗവർണർ സഭാ നേതൃത്വത്തിന് ഉറപ്പ് നൽകി. തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ ഡോ.​ആ​ർ.​ക്രി​സ്തു​ദാ​സ്, വി​കാ​രി ജ​ന​റാ​ൾ മോ​ൺ​സി​ഞ്ഞോ​ർ യൂ​ജി​ൻ എ​ച്ച് പെ​രേ​ര തുടങ്ങിയവരും ഗവർണറെ കാണാൻ എത്തിയ സംഘത്തിലുണ്ടായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.