പത്ത് വയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Sunday, October 22, 2017 11:48 PM IST
ബഹറെച്ച്: ഉത്തർപ്രദേശിലെ അമൃത്പുർ ഗ്രാമത്തിൽ പത്ത് വയസുകാരൻ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം വീടിനോട് ചേർന്നുള്ള കരിന്പ് പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗ്രാമത്തിനോട് ചേർന്നുള്ള വനമേഖലയിൽനിന്നാണ് പുലിയെത്തിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജി.പി. സിംഗ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.