ടി.​ടി.​വി. ദി​ന​ക​ര​ന് തി​രി​ച്ച​ടി; അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സ്റ്റേ ​ചെ​യ്യി​ല്ല
Sunday, September 10, 2017 11:25 PM IST
ചെ​ന്നൈ: അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം വി​ളി​ച്ച ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ത​ള്ളി. അ​ണ്ണാ ഡി​എം​കെ അ​മ്മ വി​ഭാ​ഗം നേ​താ​വ് ടി.​ടി.​വി. ദി​ന​ക​ര​ൻ പ​ക്ഷ​ത്തെ എം​എ​ൽ​എ വെ​ട്രി​വേ​ൽ സമർപ്പിച്ച ഹർജിയാണ് കോ​ട​തി​ തള്ളിയത്.

യോ​ഗം ന​ട​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി​യു​ണ്ടെ​ങ്കി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ ഇ​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. കോ​ട​തി​യു​ടെ സ​മ​യം ന​ഷ്ട​പ്പെ​ടു​ത്തി​യ​തി​ന് എം​എ​ൽ​എ​ക്ക് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു.

ചൊ​വ്വാ​ഴ്ച​യാ​ണ് അ​ണ്ണാ ഡി​എം​കെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ചേ​രു​ന്ന​ത്. പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ശ​ശി​ക​ല​യ്ക്ക് മാ​ത്ര​മേ യോ​ഗം വി​ളി​ക്കാ​ൻ അ​ധി​കാ​ര​മു​ള്ളൂ​വെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ വാ​ദി​ച്ച​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.