നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉച്ചയോടെ; മഞ്ജു വാര്യർ പ്രധാന സാക്ഷി
Wednesday, November 22, 2017 10:01 AM IST
കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം ഉച്ചയോടെ സമർപ്പിക്കും. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബൈ​ജു പൗ​ലോ​സ് കുറ്റപത്രം ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം.

ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത് മുൻ ഭാര്യ മഞ്ജു വാര്യരെയാണ്. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മു​ന്നൂ​റി​ലേ​റെ സാ​ക്ഷി മൊ​ഴി​ക​ളും നാ​നൂ​റി​ലേ​റെ രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഇതിൽ 50 സാക്ഷികൾ സിനിമ മേഖലയിൽ നിന്നാണ്. വിപിൻലാൽ പോലീസുകാരൻ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും.

ആ​കെ 11 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു പോ​ലീ​സ് കു​റ്റ​പ​ത്രം ന​ല്കു​ന്ന​ത്. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ൾ​സ​ർ സു​നി​യും ദി​ലീ​പും മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്ത​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​താ​യാ​ണു വി​വ​രം. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ആ​ദ്യ കു​റ്റ​പ​ത്രം നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. കേസിലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ദിലീപിന് വേണ്ടി മറ്റ് ചിലർ ശ്ര​മി​ച്ച കാ​ര്യം കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണു സൂ​ച​ന.

ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും നി​യ​മോ​പ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​ൽ​നി​ന്നും അ​ന്വേ​ഷ​ണ സം​ഘം പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. കേ​സി​ലെ സാ​ക്ഷി​ക​ളെ ദി​ലീ​പ് നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ സ്വാ​ധീ​നി​ച്ചു മൊ​ഴി മാ​റ്റി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണു പ്രോ​സി​ക്യൂ​ഷ​ൻ നീ​ക്കം.
ദി​ലീ​പ് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ൽ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ചൊവ്വാഴ്ച ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.