ലാ​റി നാ​സ​റി​നെ​തി​രാ​യ ലൈം​ഗീ​കാ​രോ​പ​ണം: യു​എ​സ് ജിം​നാ​സ്റ്റി​ക്സ് ബോ​ർ​ഡി​ൽ കൂ​ട്ട​രാ​ജി
Tuesday, January 23, 2018 6:41 AM IST
ന്യൂ​യോ​ർ​ക്ക്: ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ അ​മേ​രി​ക്ക​ൻ ജിം​നാ​സ്റ്റി​ക്സ് ടീം ​ഡോ​ക്ട​ർ ലാ​റി നാ​സ​ർ കു​റ്റ​ക്കാ​ര​നെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ യു​എ​സ് ജിം​നാ​സ്റ്റി​ക്സ് ബോ​ർ​ഡി​ൽ കൂ​ട്ട​രാ​ജി. ചെ​യ​ർ​മാ​ൻ പോ​ൾ പ​റി​ല്ല, വൈ​സ് ചെ​യ​ർ​മാ​ൻ ജെ ​ബി​ന്ദ​ർ, ട്ര​ഷ​റ​ർ ബി​റ്റ്സി കെ​ല്ലി എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്. രാ​ജി തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി യു​എ​സ് ജിം​നാ​സ്റ്റി​ക്സ് പ്ര​സി​ഡ​ന്‍റും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ കെ​റി പെ​റി പ​റ​ഞ്ഞു.

ദീ​ര്‍​ഘ​കാ​ലം ജിം​നാ​സ്റ്റി​ക്‌​സ് ടീം ​ഡോ​ക്ട​റാ​യി​രു​ന്ന നാ​സ​ർ ചി​കി​ത്സ​യു​ടെ പേ​രി​ല്‍ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്‌​തെ​ന്ന് ‌നാ​ല് ഒ​ളി​മ്പി​ക് സ്വ​ര്‍​ണ​മെ​ഡ​ലു​ക​ള്‍​ക്ക് ഉ​ട​മ​യാ​യ സി​മോ​ണ ബൈ​ല്‍​സ് അ​ട​ക്കം 140-ലേ​റെ പെ​ണ്‍​കു​ട്ടി​ക​ള്‍ പ​രാ​തി ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. കേ​സി​ൽ വാ​ദ​ത്തി​ന് ശേ​ഷം ഈ​യാ​ഴ്ച നാ​സ​റി​നെ കു​റ്റ​ക്കാ​ര​നാ​യി മി​ഷി​ഗ​ണി​ലെ കോ​ട​തി വി​ധി​ച്ചി​രു​ന്നു. വി​വി​ധ കേ​സു​ക​ളി​ലാ​യി 60 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ലാ​ണി​പ്പോ​ള്‍ ലാ​റി.

ക​ഴി​ഞ്ഞ​വ​ര്‍​ഷം റി​യോ​യി​ല്‍ ന​ട​ന്ന ഒ​ളി​മ്പി​ക്‌​സി​ല്‍ നാ​ല് സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ അ​മേ​രി​ക്ക​ന്‍ ജിം​നാ​സ്റ്റാ​യ ബൈ​ല്‍​സ് ട്വി​റ്റ​റി​ലാ​ണ് ചൂ​ഷ​ണ​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഡോ​ക്ട​റു​ടെ ലൈം​ഗി​ക പീ​ഡ​ന​ത്തെ അ​തി​ജീ​വി​ച്ച നി​ര​വി​ധി പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ഞാ​നും. പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും നേ​ര​ത്തേ ഇ​ക്കാ​ര്യം തു​റ​ന്നു​പ​റ​യാ​നാ​യി​ല്ലെ​ന്നും അ​ത് എ​ന്‍റെ തെ​റ്റാ​യി​രു​ന്നി​ല്ലെ​ന്നും ‌‌ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ച​രി​ക്കു​ന്ന 'മീ ​റ്റൂ' ഹാ​ഷ് ടാ​ഗി​ൽ ബൈ​ല്‍​സ് കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.