അതിർത്തിയിൽ കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ തയാറെടുക്കുന്നു
Tuesday, October 3, 2017 2:00 AM IST
ജമ്മു: എഴുപതോളം ഭീകരർ പാക്കിസ്ഥാനിൽനിന്നും അതിർത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുള്ളതായി സൈന്യത്തിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ജമ്മു കാഷ്മീരിൽ സുരക്ഷ ശക്തമാക്കി.

തിങ്കളാഴ്ച ബാരാമുള്ള ജില്ലയിലെ രാംപുർ, കുപ്വാരയിലെ താംഗ്ധർ സെക്ടറുകളിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. രാംപുരിൽ രണ്ടും താംഗ്ധറിലും മൂന്നും ഭീകരരാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ച അർണിയ സെക്ടറിൽ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായി ഭീകരർ നിർമിച്ച തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.