മോദി ഇന്ന് ദവോസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യും
Tuesday, January 23, 2018 10:39 AM IST
ബേൺ: ദവോസിൽ നടക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറിസമ്മേളന അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുടങ്ങി എഴുപതോളം ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു.

ഇരുപതുവര്‍ഷത്തിനുശേഷം ഉച്ചകോടിയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ചൈനയ്ക്കും പാക്കിസ്ഥാനും പുറകിലാണെന്ന ലോക സാമ്പത്തിക ഫോറത്തിന്‍റെ പഠനറിപ്പോര്‍ട്ട് സംബന്ധിച്ചും മോദി സംസാരിച്ചേക്കുമെന്നാണ് സൂചന. പുതിയ നിക്ഷേപസാധ്യതകള്‍ തേടിയാണ് മോദി സ്വിസര്‍ലാന്‍ഡിലെത്തിയത്. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫ‌ഡ്നാവിസും ചന്ദ്രബാബുനായിഡുവും കേന്ദ്രമന്ത്രിമാരും മോദിയെ അനുഗമിക്കുന്നുണ്ട്.

വിവിധയിടങ്ങളില്‍ നിന്നായി മൂവായിരത്തിലധികം പ്രതിനിധികളാണ് ഇത്തവണ ദവോസിലെത്തിയത്. സിഇഒമാരും വ്യവസായികളുമായി മോദി കൂടിക്കാഴ്ച നടത്തും. ഡോണാള്‍ഡ് ട്രംപുമായി ഉഭയകക്ഷിചര്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് വിവരം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.