നിലന്പൂർ മാവോയിസ്റ്റ് വേട്ട: പോലീസിന് നേരെ വെടിവയ്പ്പുണ്ടായെന്ന് റിപ്പോർട്ട്
Tuesday, December 12, 2017 5:02 AM IST
മലപ്പുറം: നിലന്പൂർ കാട്ടിൽ മാവോയിസ്റ്റ് നേതാക്കളായിരുന്ന കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ട ഏറ്റുമുട്ടലിൽ പോലീസിന്‍റെ റിപ്പോർട്ടിനെ സാധൂകരിച്ച് തെളിവുകൾ പുറത്ത്. പോലീസിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കുപ്പു ദേവരാജ് തോക്കുപയോഗിച്ച് വെടിവച്ചിരുന്നുവെന്ന് ബാലിസ്റ്റിക് പരിശോധനയിൽ വ്യക്തായി. നിലന്പൂർ വനത്തിൽ ഏറ്റുമുട്ടൽ നടക്കുന്പോൾ മാവോയിസ്റ്റ് നേതാവ് രാജൻ ചിറ്റിലപ്പള്ളി സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുപ്പു ദേവരാജ്, അജിത എന്നിവരെ അറസ്റ്റ് ചെയ്ത ശേഷമാണ് പോലീസും തണ്ടർബോൾട്ടും ചേർന്ന് വധിച്ചതെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.