ഭാര്യയെ കാണാനുള്ള അനുമതി കുൽഭൂഷൻ ജാദവിനെ ശക്തനാക്കും: നിർമല സീതാരാമൻ
Saturday, November 11, 2017 1:48 AM IST
ന്യൂഡൽഹി: വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ടു പാ​ക്കി​സ്ഥാ​നി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദവിന് ഭാര്യയെ കാണാനുള്ള അനുമതി അദ്ദേഹത്തെ ശക്തനാകുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. കുൽഭൂഷണ്‍ ജാദവിനെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും സീതാരാമൻ കൂട്ടിച്ചേർത്തു.

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് വെള്ളിയാഴ്ചയാണ് പാക്കിസ്ഥാൻ അ​നു​മ​തി നൽകിയത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലാ​ണ് അ​നു​മ​തി​യെ​ന്നു പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പിന്നീട് അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് കു​ൽ​ഭൂ​ഷ​ണി​ന്‍റെ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.

പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ൽനിന്നുമാണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്. കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി വി​ധി അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.