നിർമല സീതാരാമൻ ഡോക ലാ സന്ദർശിക്കും
Saturday, October 7, 2017 9:02 AM IST
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ ഡോക ലായിൽ ചൈനീസ് സൈന്യം വീണ്ടും റോഡ് നിർമാണം ആരംഭിച്ച പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ഇവിടെ സന്ദർശനം നടത്തും. ഇന്ത്യ - ഭൂട്ടാന്‍ - ചൈന അതിര്‍ത്തികള്‍ ഒന്നിക്കുന്ന മേഖലയില്‍ പ്രതിരോധമന്ത്രി സന്ദർശനം നടത്തുമെന്ന് അവരുടെ ഓഫീസാണ് അറിയിച്ചത്. ഇവിടെ വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

കരസേനാ ഉപമേധാവി ലഫ്.ജനറൽ ശരത് ചന്ദും നിർമല സീതരാമനൊപ്പം എത്തുമെന്നാണ് വിവരം. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​യി​​​ൽ പു​​​ല​​​ർ​​​ത്തി​​​വ​​​രു​​​ന്ന അ​​​തീ​​​വ​​​ജാ​​​ഗ്ര​​​ത ശൈ​​​ത്യ​​​കാ​​​ലം വ​​​രെ തു​​​ട​​​രാ​​​ൻ ക​​​ര​​​സേ​​​ന​​​യ്ക്കു നി​​​ർ​​​ദേ​​​ശം ല​​​ഭി​​​ച്ചതിനു പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനം. ചൈ​​​ന​​​യു​​​മാ​​​യി 4,000 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​തി​​​ർ​​​ത്തി​​​യാ​​​ണ് ഇ​​​ന്ത്യ​​ക്കു​​​ള്ള​​​ത്.

വെള്ളിയാഴ്ചയാണ് ഡോക ലായിൽ ചൈന വീണ്ടും റോഡ് നിർമാണം തുടങ്ങിയത്. മുൻപ് തർക്കമുണ്ടായ മേഖലയിൽ നിന്ന് 10 കിലോമീറ്റർ മാറി ഡോക ലായുടെ വടക്ക് കിഴക്കൻ മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ നിർമാണം നടത്തുന്നത്.

കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഡോക ലാ പോലുള്ള വിഷയങ്ങൾ ആവർത്തിക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന വീണ്ടും റോഡ് പണി പുനരാരംഭിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.