എൻഡിഎയോട് സലാം പറഞ്ഞ് ശിവസേന; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും
Tuesday, January 23, 2018 1:43 PM IST
മുംബൈ: ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുമായുള്ള ദീർഘനാളത്തെ മുന്നണി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ശിവസേന. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സേനാ നേതൃത്വം അറിയിച്ചു.

മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തിന്‍റേതാണ് തീരുമാനം. ബിജെപിയുമായുള്ള 29 വര്‍ഷം നീണ്ട ബന്ധമാണ് ശിവസേന ഉപേക്ഷിക്കുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മല്‍സരിക്കാൻ ശിവസേന തീരുമാനിച്ചെന്നാണ് വിവരം. അടുത്ത കാലത്തായി ശിവസേനയും ബിജെപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്ത് വന്നിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി നേരിട്ടതിനു പിന്നാലെ കോൺ‌ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തിയ സേന നേതൃത്വം ബിജെപിയേയും പ്രധാനമന്ത്രി നേരന്ദ്ര മോദിയേയും പലവട്ടം വിമർശിക്കുകയും ചെയ്തിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.