കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗങ്ങൾ വിട്ടുകളഞ്ഞു; നയപ്രഖ്യാപനത്തിനെതിരെ വിമർശനം
Monday, January 22, 2018 12:34 PM IST
തിരുവനന്തപുരം: ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി ഗവർണർ ജസ്റ്റീസ് പി.സദാശിവം നിയമസഭയിൽ നടത്തിയ നയപ്രഖ്യാപനപ്രസംഗം വിവാദത്തിൽ. കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വായിച്ചില്ലെന്നാണ് വിമർശനം. നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജിൽ ഉൾപ്പെടുത്തിയുന്ന കാര്യങ്ങളാണ് ഗവർണർ വായിക്കാതിരുന്നതെന്നാണ് ആരോപണം.

സംസ്ഥാന സർക്കാരിനെ മറികടന്ന് ജില്ലാഭരണകൂടങ്ങളിലും തദ്ദേശതലത്തിലും വരെ കടന്നുകയറാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നതും സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്നതുമാണ് ഗവർണർ വിട്ടുകളഞ്ഞത്. അതേസമയം ഭരണ-പ്രതിക്ഷങ്ങൾ ഇതു സംബന്ധിച്ച് പരസ്യ വിമർശനമോ അതൃപ്തിയോ രേഖപ്പെടുത്തിയിട്ടില്ല. രാജ്ഭവനും ഇതു സംബന്ധിച്ച പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് വിവരം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.