ബി​ജെ​പി ഭ​ര​ണ​ത്തി​ൽ പ​ദ്മാ​വ​തി​ക്കു ര​ക്ഷ​യി​ല്ല; ഗു​ജ​റാ​ത്തി​ലും നി​രോ​ധി​ച്ചു
Wednesday, November 22, 2017 5:13 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നും പ​ദ്മാ​വ​തി​ക്കു ര​ക്ഷ​യി​ല്ല. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ ഗു​ജ​റാ​ത്തി​ലും ബോ​ളി​വു​ഡ് ചി​ത്രം പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ഗു​ജ​റാ​ത്തി​ലും ചി​ത്രം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്രം ര​ജ​പു​ത്ര സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ ഗു​ജ​റാ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി പ​റ​ഞ്ഞു. ച​രി​ത്രം വി​ക​ല​മാ​ക്കാ​ൻ ത​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ത​ങ്ങ​ൾ ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ ന​മ്മു​ടെ മ​ഹ​ത്താ​യ സം​സ്കാ​ര​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​നോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന ഗു​ജ​റാ​ത്തി​ൽ സാ​മു​ദാ​യി​ക വി​കാ​രം വോ​ട്ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ക്കൂ​ടി​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നാ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ദ​ളി​ത്, പ​ട്ടേ​ൽ വി​ഭാ​ഗ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ബി​ജെ​പി​യോ​ട് അ​ക​ന്നി​രി​ക്കു​ക​യാ​ണ്. നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ​യും ജി​എ​സ്ടി​യി​ലൂ​ടെ​യും ഏ​റെ പ​ഴി​കേ​ൾ​ക്കേ​ണ്ടി​വ​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മോ​ദി​ക്കും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം നി​ർ​ണാ​യ​ക​മാ​ണ്.

നേ​ര​ത്തെ പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. പ​ദ്മാ​വ​തി സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷ​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ഒ​രു വി​ഘാ​ത​വു​മു​ണ്ടാ​ക്കി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്.

പ​തി​മ്മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ര​ജ​പു​ത്ര റാ​ണി പ​ത്മാ​വ​തി​യു​ടെ സ്വ​ഭാ​വ​ഹ​ത്യ​യാ​ണ് സി​നി​മ​യി​ലു​ടെ ചെ​യ്യു​ന്ന​തെ​ന്നും ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചി​രി​ക്കു ക​യാ​ണെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. റാ​ണി ഒ​രു ന​ർ​ത്ത​കി​യാ​യി​രു​ന്നി​ല്ല. അ​വ​ർ ഒ​രു ശ​രി​യാ​യ പോ​രാ​ളി​യും പോ​രാ​ളി​യു​ടെ ഭാ​ര്യ​യു​മാ​യി​രു​ന്നെ​ന്ന് ഇ​വ​ർ വാ​ദി​ക്കു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.