നൗഷേര സെക്ടറിൽ പാക് വെടിവയ്പ്
Friday, October 6, 2017 10:48 PM IST
ജമ്മു: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാത്രിയിൽ ജമ്മു കാഷ്മീരിലെ നൗഷേര സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ പാക് സൈന്യം വെടിയുതിർത്തു. ആർക്കും പരിക്കില്ല.

ചെറിയ ആയുധങ്ങളും ഓട്ടോമാറ്റിക് മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഈ വർഷം ഇതുവരെ പാക്കിസ്ഥാൻ 503 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായാണ് റിപ്പോർട്ടുകൾ.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.