വ്യാജ ഏറ്റുമുട്ടൽ: പാക്കിസ്ഥാനിൽ പോലീസ് സൂപ്രണ്ടിന് സസ്പെൻഷൻ
Tuesday, January 23, 2018 1:32 AM IST
കറാച്ചി: നിരപരാധിയെ താലിബാൻ ഭീകരനെന്നു മുദ്രകുത്തി വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയതിനു പാക് പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. താലിബാന്‍റെ കമാൻഡറെന്നാരോപിച്ച് നോർത്ത് വസിറിസ്ഥാൻകാരനായ നക്വീബ് എന്ന 27കാരനെ വധിച്ചെന്നാണ് പോലീസ് സൂപ്രണ്ട് റാവു അൻവറിനെതിരേയുള്ള കേസ്.

മോഡലിംഗ്- അഭിനയ രംഗത്തു തൊഴിലിനു ശ്രമിച്ച നക്വീബ് നോർത്ത് വസിറിസ്ഥാനിൽ ഒരു കട നടത്തിവരികയായിരുന്നു. റെയ്ഡിനെത്തിയ പോലീസ് കടയിൽനിന്നു നക്വീബിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുടർന്നു മറ്റു മൂന്നു ഭീകരരോടൊപ്പം നക്വീബിനെയും പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.