തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ശ​യ​ക​രമെന്നു മുഖ്യമന്ത്രി
Sunday, October 22, 2017 8:26 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ത​ന്ത്ര ഭ​ര​ണ​ഘടനാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ശ​യ​ക​ര​മാ​കു​ന്ന അ​വ​സ്ഥ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​കേ​ണ്ട ക​മ്മി​ഷ​ൻ സം​ശ​യ​ത്തി​ന് അ​തീ​ത​മാ​യി​രി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​താ​ര്യ​മാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ​ത്ത ജ​ന​ങ്ങ​ൾ​ക്ക് കൈ​ചൂ​ണ്ടി എ​തി​ർ​പ്പു​ന്ന​യി​ക്കാ​നും വി​മ​ർ​ശി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​മാ​ണ്. ആ​ത്യ​ന്തി​ക​മാ​യി എ​ല്ലാ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കും ജ​ന​ങ്ങ​ളോ​ടാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം. ആ​റു​മാ​സ​ത്തി​ന​കം സ​ർ​ക്കാ​രു​ക​ൾ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന വ്യ​ത്യ​സ്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ് കീ​ഴ്വ​ഴ​ക്കം. അ​ത് തെ​റ്റി​ക്കു​ന്ന​തി​ലെ അ​നൗ​ചി​ത്യ​ത്തെ മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​മാ​ര​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സ്വ​ത​ന്ത്ര ഭ​ര​ണഘടനാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത സം​ശ​യ​ക​ര​മാ​കു​ന്ന അ​വ​സ്ഥ ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. സം​ശ​യം വ​രു​ന്പോ​ൾ ജ​ന​ങ്ങ​ൾ കൈ​ചൂ​ണ്ടും- മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്നു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​വ​ലാ​ളാ​കേ​ണ്ട ക​മ്മി​ഷ​ൻ സം​ശ​യ​ത്തി​ന​തീ​ത​മാ​യി​രി​ക്ക​ണം. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​നം എ​ന്ന നി​ല​യി​ൽ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും സു​താ​ര്യ​മാ​ക​ണം. അ​തി​നു​ഭം​ഗം വ​രു​ന്ന എ​ന്തും ജ​നാ​ധി​പ​ത്യ​ത്തി​ന് ഏ​ൽ​ക്കു​ന്ന പ്ര​ഹ​ര​മാ​യി മാ​റും. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യ ഘ​ട്ട​ങ്ങ​ളി​ൽ​പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യും നി​ഷ്പ​ക്ഷ​ത​യും സം​ര​ക്ഷി​ക്കാ​ൻ ക​മ്മി​ഷ​നി​ലെ ഓ​രോ അം​ഗ​ങ്ങ​ളും ഇ​ട​പെ​ട്ട അ​നു​ഭ​വ​മാ​ണ് ഇ​ന്ത്യ​യു​ടേ​ത്. ആ ​രീ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു​നേ​രെ കൈ​ചൂ​ണ്ടു​ന്ന​ത് ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.