താജ്മഹലിന്‍റെ ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി
Thursday, October 19, 2017 10:49 AM IST
തിരുവനന്തപുരം: താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷാജഹാൻ എന്ന പേരിനോട് യോജിപ്പില്ലാത്തതിനാലാണ് താജ്മഹലിനെതിരേ നീക്കം നടക്കുന്നതെന്നും പിണറായി പറഞ്ഞു.

ഹിന്ദുക്കളെ ഇല്ലാതാക്കാൻ ശ്രമിച്ച ഷാജഹാൻ ചക്രവർത്തി ചരിത്രത്തിന്‍റെ ഭാഗമാണെങ്കിൽ ആ ചരിത്രം തങ്ങൾ മാറ്റുമെന്ന് ബിജെപി എംഎൽഎ സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് പിണറായി വിജയൻ രംഗത്തെത്തിയത്.

ഇന്ത്യയുടെ മഹത്തായ ചരിത്രമായി ചിലർ ഷാജഹാൻ നിർമിച്ച താജ്മഹൽ കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ആ ചരിത്രം തിരുത്തുമെന്ന് താൻ ആത്മവിശ്വാസത്തോടെ പറയുമെന്നാണ് സംഗീത് സോം പറഞ്ഞത്.
RELATED NEWS