യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: മുഖ്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു
Thursday, September 28, 2017 4:37 AM IST
തിരുവനന്തപുരം: യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാൻ വിദേശകാര്യമന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.

സിവിൽ കേസുകളിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്ന് ധാരാളം നിവേദനങ്ങൾ സംസ്ഥാന സർക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ ഭരണാധികാരി ഡോ. ​ഷെ​യ്ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി സെപ്റ്റംബർ 24 മുതൽ 26 വരെ കേരളം സന്ദർശിച്ചപ്പോൾ ഷാർജ ജയിലിൽ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നൽകി മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ അഭ്യർഥനയെ തുടർന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഉടൻ തന്നെ ഉത്തരവിടുകയുണ്ടായി.

ഈ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലെ മറ്റു എമിറേറ്റുകളുമായി ഇന്ത്യ ഗവണ്‍മെന്‍റ് ബന്ധപ്പെടുകയാണെങ്കിൽ ഒരുപാട് ഇന്ത്യക്കാർക്ക് മോചനം ലഭിച്ചേക്കും. യുഎഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങൾക്കും ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർഥിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.