കു​റ്റി​പ്പു​റ​ത്ത് യുവാവിന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച സം​ഭ​വം: പോ​ലീസ് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ
Saturday, September 23, 2017 12:06 AM IST
മലപ്പുറം: കു​റ്റി​പ്പു​റ​ത്ത് ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് സു​ഖം പ്രാ​പി​ക്കു​ന്നു. അ​തേ​സ​മ​യം, താ​നാ​ണ് ജ​ന​നേ​ന്ദ്രി​യം മു​റി​ച്ച​തെ​ന്ന് യു​വാ​വ് പോലീസിന് മൊ​ഴി ന​ൽ​കി. എന്നാൽ പോലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. ഇയാൾ സുഖമായ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം.

പു​റ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ർ​ഷാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജ​ന​നേ​ന്ദ്രി​യം ഭാ​ഗി​ക​മാ​യി ഛേദി​ച്ച നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ തു​ന്നി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. നാ​ല് ദി​വ​സ​ത്തി​ന​കം ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

യു​വാ​വ് മ​റ്റൊ​രു വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ജ​ന​നേ​ന്ദ്രി​യം ഛേദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഒപ്പമുണ്ടായിരുന്ന യുവതി മൊഴി ന​ൽ​കി​യി​രു​ന്നു. എന്നാൽ യുവാവ് ഈ വാദം നിഷേധിക്കുകയാണ്. താൻ സ്വയം മുറിക്കുകയായിരുന്നുവെന്നാണ് ഇർഷാദ് അവകാശപ്പെടുന്നത്. താ​നാ​ണ് മു​റി​ച്ച​തെ​ന്ന ഇ​ർ​ഷാ​ദ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു​വ​തി​യെ ബന്ധുക്കൾക്കൊപ്പം പോകാൻ പോലീസ് അനുവദിച്ചു. ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന നിർദ്ദേശത്തോടെയാണ് യു​വ​തി​യെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​ത്.

വ​ളാ​ഞ്ചേ​രി​യി​ലെ ലോ​ഡ്ജ് മു​റി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. യു​വാ​വി​നെ ആ​ദ്യം വ​ളാ​ഞ്ചേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വി​വാ​ഹ​മോ​ചി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ് യു​വ​തി. വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ ഇർഷാദുമായുള്ള ബന്ധം തുടങ്ങിയത്. ഒ​രു വ​ർ​ഷം മു​ന്പ് പാ​ല​ക്കാ​ട്ട് വ​ച്ച് ഇ​ർ​ഷാ​ദി​ന്‍റെ വീ​ട്ടു​കാ​ർ അ​റി​യാ​തെ​ ഇവർ ര​ജി​സ്റ്റ​ർ വിവാഹം ചെയ്തുവെന്നും പറയപ്പെടുന്നു.

ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ർ​ഷാ​ദി​ന് വീ​ട്ടു​കാ​ർ മ​റ്റൊ​രു വി​വാ​ഹം ന​ട​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത് യു​വ​തി അ​റി​ഞ്ഞി​രു​ന്നു. യു​വാ​വി​നെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​തും അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും. അ​തേ​സ​മ​യം താ​നാ​ണ് മു​റി​ച്ച​തെ​ന്ന് യു​വാ​വ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ മ​ജി​സ്ട്രേ​റ്റി​നെ​ക്കൊ​ണ്ട് നേ​രി​ട്ട് മൊ​ഴി​യെ​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വം ന​ട​ന്ന ടൂ​റി​സ്റ്റ് ഹോ​മി​ലെ മാ​നേ​ജ​റു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വ​തി​യെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.