2022 ഫുട്ബോൾ ലോകകപ്പ്: യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് ഖത്തർ
Saturday, October 7, 2017 3:59 AM IST
ദോഹ:2022 ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രതിസന്ധിയും നിലനിൽക്കുന്നില്ലെന്ന് ഖത്തർ. സ്റ്റേഡിയങ്ങളുടെ നിർമാണങ്ങൾ യഥാസമയം പൂർത്തിയാക്കും. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റിൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിലേക്കുള്ള വ്യോമ, ജലഗതാഗതങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേഡിയങ്ങളുടെ നിർമാണത്തിനാവശ്യമായ വസ്തുകൾ കൊണ്ടുവരുന്നതിന് ഇതരമാർഗങ്ങൾ സ്വീകരിക്കുമെന്നും ഖത്തർ ലോകകപ്പ് സുപ്രീം കമ്മീറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി പറഞ്ഞു.

ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ നിർമിക്കുന്നത്.2020 ൽ സ്റ്റേഡിയങ്ങളുടെ നിർമാണങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.