മോ​ദി​ജി വേ​ഗം, ട്രം​പി​ന് കെ​ട്ടി​പ്പി​ടു​ത്തം വേ​ണം; മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ
Sunday, October 15, 2017 7:59 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ട്രോ​ളി കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​ജി വേ​ഗ​മാ​വ​ട്ടെ, പ്ര​സി​ഡ​ന്‍റ് ട്രം​പി​ന് മ​റ്റൊ​രു കെ​ട്ടി​പ്പി​ടു​ത്തം ആ​വ​ശ്യ​മു​ണ്ടെ​ന്നു തോ​ന്നു​ന്നു എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.
പാ​ക്കി​സ്ഥാ​നു​മാ​യും പാ​ക് നേ​താ​ക്ക​ളു​മാ​യും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങു​ക​യാ​ണെ​ന്നും നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പി​ന്തു​ണ​യ്ക്കു ന​ന്ദി പ​റ​യു​ന്നെ​ന്നു​മു​ള്ള ട്രം​പി​ന്‍റെ ട്വീ​റ്റി​നൊ​പ്പ​മാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. യു​എ​സ്-​ക​നേ​ഡി​യ​ൻ കു​ടും​ബ​ത്തെ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നു പാ​ക് സൈ​ന്യം ര​ക്ഷ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ട്രം​പ് പാ​ക്കി​സ്ഥാ​നെ പി​ന്തു​ണ​ച്ചു ട്വീ​റ്റ് ചെ​യ്ത​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​ദ്ദേ​ഹം ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ശ​രി​യാ​യ സു​ഹൃ​ത്ത് എ​ന്നാ​ണു മോ​ദി ട്രം​പി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​നെ​തി​രേ യു​എ​സ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.