പുകമഞ്ഞില്‍ വീര്‍പ്പുമുട്ടി ഡല്‍ഹി; ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു
Wednesday, November 8, 2017 12:54 AM IST
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുകമഞ്ഞ് നിറഞ്ഞ് തുടർച്ചയായ മൂന്നാം ദിവസവും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. ബുധനാഴ്ച രാവിലെയും ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 11 ട്രെയിനുകള്‍ വൈകിയോടുകയാണ്. പുകമഞ്ഞ് മൂലം റോഡിലൂടെയുള്ള വാഹന ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാര സൂചിക ഏറ്റവും മോശമായ 396 എന്ന നിലയിലായിരുന്നു. പൂജ്യം മുതല്‍ 50 വരെയാണ് മികച്ച കാലാവസ്ഥാ നിലവാരം. ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷവും ഡല്‍ഹിയിലെ കാലാവസ്ഥ മോശം നിലയിലെത്തിയിരുന്നു.

അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡല്‍ഹിയിലെ എല്ലാ പ്രൈമറി സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.