പോലീസുകാർ ക്രൂരന്മാരോ അപരിഷ്കൃതരോ ആവരുതെന്ന് രാജ്നാഥ് സിംഗ്
Saturday, October 7, 2017 3:09 PM IST
മീററ്റ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പോലീസുകാർ ക്രൂരന്മാരോ അപരിഷ്കൃതരോ ആവരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കലാപങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്പോൾ സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ പോലീസ് ശ്രമിക്കണമെന്നും ഉത്തർപ്രദേശിലെ മീററ്റിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്‍റെ സിൽവർ ജൂബിലി ചടങ്ങിൽ സംസാരിക്കവെ രാജ്നാഥ് സിംഗ് പറഞ്ഞു.

കലാപങ്ങളെയും പ്രതിഷേധങ്ങളെയും കായികമായി നേരിട്ട് അടിച്ചമർത്താൻ ശ്രമിക്കരുത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ബലപ്രയോഗം നടത്താവുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. രാജ്യത്ത് മതം, ജാതി, പ്രാദേശികത എന്നിവയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് തടയണം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പുതിയ മാർഗങ്ങൾ തേടണമെന്നും അദ്ദേഹം നിർദേശിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.