നയപ്രഖ്യാപന പ്രസംഗ വിവാദം: ഗവർണറെ വിമർശിച്ച് ചെന്നിത്തല
Tuesday, January 23, 2018 12:45 PM IST
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ഗവർണർ ജസ്റ്റീസ് പി.സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഴുതിക്കൊടുത്ത പ്രസംഗത്തിൽ കേന്ദ്രത്തിനെതിരായി ഉണ്ടായിരുന്ന പരാമർശങ്ങൾ വായിക്കാതിരുന്ന ഗവർണറുടെ നടപടി തെറ്റാണെന്നും സമാന്യമര്യാദയുടെ ലംഘനമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രസംഗം പൂർണമായും ഗവർണർ വായിക്കേണ്ടിയിരുന്നു, പക്ഷപാതപരമായാണ് അദ്ദേഹം പെരുമാറിയത്-ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ചെന്നിത്തല വിമർശനമുന്നയിച്ചു. നിയമസഭ സബ്കമ്മിറ്റി തയാറാക്കി നൽകിയ പ്രസംഗം മുഖ്യമന്ത്രി വായിച്ചുകാണില്ലെന്നും അദ്ദേഹത്തിനിപ്പോൾ സർക്കാർ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.