എയർ ഏഷ്യയിൽ യുവതിക്കു നേരെ മാനഭംഗശ്രമം
Saturday, November 11, 2017 12:35 AM IST
ന്യൂഡൽഹി: എയർ ഏഷ്യയിൽ യുവതിക്കു നേരെ മാനഭംഗശ്രമം. എയർ ഏഷ്യയിലെ മൂന്ന് ഉദ്യോഗസ്ഥർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി യുവതി പരാതി നൽകി. ഈ മാസം മൂന്നിന് റാഞ്ചിയിൽനിന്നും ബംഗളൂരുവിലേക്ക് പോയ എയർ ഏഷ്യയുടെ വിമാനത്തിലായിരുന്നു സംഭവം.

വിമാനത്തിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്നും മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നൽകിയത്. വിമാനത്തിനു പുറത്തുവച്ച് തന്നെ ഉപദ്രവിക്കുമെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായി യുവതി പരാതിയിൽ വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.