സിറിയയിൽ ഐഎസിനെതിരെ റഷ്യയും അമേരിക്കയും കൈകോർക്കുന്നു
Saturday, November 11, 2017 5:08 AM IST
ഡാ​​​നാം​​​ഗ്: സിറിയയിൽ ഐഎസിനെതിരെ റഷ്യയും അമേരിക്കയും കൈകോർക്കുന്നു. ഐഎസിനെ പരാജയപ്പെടുത്താൻ അമേരിക്കയും റഷ്യയും ഒന്നിച്ചു പോരാടാൻ തീരുമാനിച്ചതായി ക്രെംലിൻ വക്താവ് പറഞ്ഞു. ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിനും ഇതുസംബന്ധിച്ച് ചർച്ച നടത്തിയതായാണ് സൂചന.

സിറിയയിലെ പ്രശ്നപരിഹാരത്തിനായി സൈനിക നടപടി ഉണ്ടാകില്ലെന്നും ക്രെംലിൻ വക്താവ് കൂട്ടിച്ചേർത്തു. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ കൂടുതൽ വിവരം അറിവായിട്ടില്ല. അതേസമയം ഇക്കാര്യത്തിൽ ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.