ചൈന ഓപ്പണിൽ സാനിയ സഖ്യം പുറത്ത്
Saturday, October 7, 2017 3:03 AM IST
ബെയ്ജിംഗ്: ചൈന ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിൽ ഇന്ത്യയുടെ സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യം പുറത്തായി. വനിതാ ഡബിൾസ് സെമിയിൽ സാനിയയുടെ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് ഇന്ത്യൻ താരമടങ്ങിയ സഖ്യത്തെ തോൽപ്പിച്ചത്.

ഒരു മണിക്കൂർ 16 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് സാനിയ സഖ്യം നേടിയെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിൽ നേട്ടം ആവർത്തിക്കാൻ സാധിച്ചില്ല. സ്കോർ: 6-2, 1-6, 5-10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.