ഇന്ത്യയിലെ ഗർഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് റിപ്പോർട്ട്
Tuesday, December 12, 2017 12:44 AM IST
ന്യൂഡൽഹി: ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണയം നിയമം മൂലം നിരോധിച്ചിട്ടും രാജ്യത്തെ ഗർഭച്ഛിദ്ര നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. മൂന്നിൽ ഒന്ന് എന്ന കണക്കിൽ ഇന്ത്യയിൽ ഗർഭച്ഛിദ്രം നടക്കുന്നുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖ മാഗസിൻ "ലാൻസെറ്റ്' നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.

2015ലെ കണക്കുകൾ പ്രകാരം നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് "ലാൻസെറ്റ്' പുറത്ത് വിട്ടിരിക്കുന്നത്. 2015ൽ രാജ്യത്ത് 48.1 മില്യൺ സത്രീകൾ ഗർഭം ധരിച്ചപ്പോൾ 15.6 മില്യൺ ഗർഭഛിദ്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 0.8 ശതമാനം സത്രീകളും സുരക്ഷിതമല്ലാത്ത മാർഗങ്ങളാണ് ഗർഭച്ഛിദ്രം നടത്താൻ സ്വീകരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യമായ വൈദ്യശാസ്ത്ര സഹായത്തോടെ ഗർഭംച്ഛിദ്രം നടത്തിയത് 22ശതമാനം പേർ മാത്രമാണെന്നും കണക്കുകൾ പറയുന്നു.

"ലാൻസെറ്റ്' റിപ്പോർട്ട് പ്രകാരം 47 ശതമാനമാണ് ഇന്ത്യയിലെ ഗർഭചിദ്രനിരക്ക്. പാക്കിസ്ഥാനിൽ ഇത് 50ഉം നേപ്പാളിലും ബംഗ്ലാദേശിലും ഇത് യ്ഥാക്രമം 42ഉം 39ഉം ശതമാനം വീതവുമാണ്. രാജ്യത്തെ ഗർഭച്ഛിദ്ര നിരക്കിൽ എല്ലാവർഷവും വർധനവുണ്ടെന്നും പഠന റിപ്പോർ‌ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.