തമിഴ്നാട്ടിലെ ദുരഭിമാനക്കൊല; ആറു പേർക്ക് വധിശിക്ഷ
Tuesday, December 12, 2017 4:01 AM IST
തിരിപ്പൂർ: തമിഴ്നാട്ടിലെ തിരിപ്പൂരിൽ ഉയർന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർക്ക് വധശിക്ഷ. പെൺകുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശൻ, മണികണ്ഠൻ, സെൽവകുമാർ, കലൈ തമിഴ്വണ്ണൻ, മൈക്കിൾ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തിരിപ്പൂർ സെഷൻസ് കോടതിയാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസിൽ പെൺകുട്ടിയുടെ മാതാവ് കൗസല്യ ഉൾപ്പടെയുള്ള മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു.

പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗം കോളജിലെ അവസാന വർഷ വിദ്യാർഥിയായിരുന്ന ഉദുമൽപേട്ട സ്വദേശി ശങ്കർ (23) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടകളുടെ ആക്രമണത്തിൽ ശങ്കറിന്‍റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.